campuzo

ഓഡിറ്റ് കോഴ്‌സ് പരീക്ഷക്ക് ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷക്ക് മുന്നോടിയായി ഏപ്രില്‍ 27-ന്ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷ നടത്തുന്നു. ബി.കോം., ബി.എ. സോഷ്യോളജി വിദ്യാര്‍ഥികള്‍ക്ക് 11 മണിക്കും മറ്റുള്ളവര്‍ക്ക് രണ്ട് മണിക്കുമാണ് പരീക്ഷ. പരീക്ഷയുടെ ഓണ്‍ലൈന്‍ ലിങ്കും നടപടിക്രമങ്ങള്‍ വിശദമാക്കുന്ന വീഡിയോയും 26-ന് എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. യഥാര്‍ഥ പരീക്ഷയുടെ സമയക്രമം പിന്നീട് ലഭ്യമാക്കും.

ഓഡിറ്റ് കോഴ്‌സ് പരീക്ഷക്ക് ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷ Read More »

യൂണിവേഴ്സിറ്റിയിൽ നൽകിയ ഇ-മെയില്‍, മൊബൈല്‍ നമ്പറുകള്‍ മാറ്റുന്നതിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. വിദ്യാര്‍ത്ഥികല്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് സൈന്‍അപ്പ് ചെയ്താണ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടത്. അഡ്മിഷന്‍ സമയത്ത് നല്‍കിയ ഇ-മെയില്‍, മൊബൈല്‍ നമ്പറുകളിലേക്ക് അയക്കുന്ന ഒ.ടി.പി. സൈന്‍ അപ് ചെയ്യാന്‍ ആവശ്യമാണ്. പ്രസ്തുത മൊബൈല്‍ നമ്പറും ഇ-മെയിലും ഇപ്പോള്‍ നിലവിലില്ലെങ്കില്‍ മാറ്റുന്നതിനായി മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇ-മെയില്‍

യൂണിവേഴ്സിറ്റിയിൽ നൽകിയ ഇ-മെയില്‍, മൊബൈല്‍ നമ്പറുകള്‍ മാറ്റുന്നതിന് അപേക്ഷിക്കാം Read More »

സ്റ്റഡി മെറ്റീരിയൽസ് വിതരണം

കാലിക്ക്റ്റ് യൂണിവേഴ്സിറ്റി എസ്.ഡി.ഇ. 2019 പ്രവേശനം, പി.ജി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനക്കുറിപ്പുകളുടെ വിതരണം 23-ന് തുടങ്ങും. ട്യൂഷന്‍ ഫീസടച്ചവര്‍ ഐ.ഡി. കാര്‍ഡ് പകര്‍പ്പ് സഹിതം അതത് കോണ്‍ടാക്ട് ക്ലാസ് സെന്ററുകളില്‍ നിന്ന് പഠനക്കുറിപ്പുകള്‍ കൈപ്പറ്റേണ്ടതാണ്. കോഴിക്കോട് ദേവഗിരി കോളേജ് സെന്ററിലുള്ളവര്‍ സര്‍വകലാശാലാ കാമ്പസിലുള്ള വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലും, തൃശൂര്‍ സെന്റ് തോമസ് കോളേജ് സെന്ററിലുള്ളവര്‍ (എം.കോം. ഒഴികെ) തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജിലുമാണ് ഹാജരാകേണ്ടത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍, ഫോണ്‍ – 0494 2407354 90% ഓഫർ 4505/- രൂപയുടെ 16

സ്റ്റഡി മെറ്റീരിയൽസ് വിതരണം Read More »

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ  ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. 2004 മുതല്‍ 2008 വരെ പ്രവേശനം 1 മുതല്‍ 8 വരെ സെമസ്റ്ററുകളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി നടത്തുന്ന ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് ഏപ്രില്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും മെയ് 5-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍-പരീക്ഷാ ഫീസ് സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍. അഫിലിയേറ്റഡ് കോളേജുകളിലെ 2009 മുതല്‍ 2013

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ Read More »

ബി.എഡ് പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. (രണ്ട് വര്‍ഷം) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഈ മാസം 20-ന് തുടങ്ങും.

ബി.എഡ് പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു Read More »

കോണ്‍ടാക്ട് ക്ലാസ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ ഏപ്രില്‍ 9-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. സമയക്രമവും മറ്റ് വിശദവിവരങ്ങളും വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494

കോണ്‍ടാക്ട് ക്ലാസ് Read More »