കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. വിദ്യാര്‍ത്ഥികല്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് സൈന്‍അപ്പ് ചെയ്താണ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടത്. അഡ്മിഷന്‍ സമയത്ത് നല്‍കിയ ഇ-മെയില്‍, മൊബൈല്‍ നമ്പറുകളിലേക്ക് അയക്കുന്ന ഒ.ടി.പി. സൈന്‍ അപ് ചെയ്യാന്‍ ആവശ്യമാണ്. പ്രസ്തുത മൊബൈല്‍ നമ്പറും ഇ-മെയിലും ഇപ്പോള്‍ നിലവിലില്ലെങ്കില്‍ മാറ്റുന്നതിനായി മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇ-മെയില്‍ വിലാസവും അപേക്ഷയോടൊപ്പം വേണ്ട അനുബന്ധരേഖകളുടെ വിവരങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

